Monday, September 21, 2020
Winted (Corrected Version)
Thursday, September 17, 2020
പ്രകൃതിയുടെ രതി
Nature’s Play
Open wide O heart so fond
Eyes too sweet to natures love
Find so ardent lovers song
Bleeding Crimson Scarlet Sky .
Embracing tight with roaring waves
Dragging Deep and Deep inside
Up and Down and Up and Down
Moving waves in Ecstasy.
Slithering covering Slimy Plants
Wetting Drenching Pouring Rain
Sweating Drying Sparkling Sun
Let all senses go so wild
Throwing up and Catching Close
Laughing waves that lovers soul
Floating high in Snowy clouds
Flying fast in wings of dreams
Twisting wind and turning storm
Touching dreams with fingertip
Lifting up and up and up
Churning shuddering shivering dust.
Sprinkling Stars so wast and wide
With those colory rainbow hands
Gather them from ends of earth
With that tender dew drop cup
Pour them down to flowery plants
O! Wild honey gushing forth
Brimming supple flowery buds
Magic Jungle world of love.
Slipping Love to a rolling stream
Through those slimy mighty rocks
From that tip of Fiery Hill
As woods floating heading sea.
Aggie.
Wednesday, September 9, 2020
ഉപ്പുപ്പാൻ്റെ ആന
Thursday, September 27, 2007
ഉപ്പൂപ്പാന്റെ ആന
“അതുപ്പൂപ്പാനു പണ്ടല്ലേ മോളേ ഉണ്ടായിരുന്നെ; അതു ചത്തു”.
മോളൊരു കത പരയാമ്പൂവാ.
കുറേ നാളോള്‍ക്കു ശേഷം ഒരു കുഴിയാന അതിന്റെ കുഴീന്നിറങ്ങി വെളീലു വന്നു.
അതു മുമ്പോട്ടു നടക്കാന്‍ തുടങ്ങിയപ്പൊ ദേണ്ടെ കുറെ കുഴിയാനകളു അവരുടെ ഓരോര്‍ത്തര്‍ടേം കുഴിയേന്നെറങ്ങി വരുന്നു.
ഒന്ന്,ര്ണ്ട്,മൂന്ന്... മുപ്പത്തി മൂന്ന് .... അങ്ങനെ ഒടുക്കം കാക്കത്തൊള്ളായിരം കുഴിയാനോളിറങ്ങി വന്നു. എന്നിട്ടു ഏല്ലാരൂടെ ഒന്നിച്ചു കാടു കാണാമ്പോയി.
കാട്ടിലെ മഞത്തവളേം,പച്ചത്തത്തേം,വാലു കുലുക്കി പാമ്പിനേം,വെള്ളച്ചാട്ടോം,വെള്ളാരങ്കല്ലും ഒക്കെ കണ്ടങ്ങനെ രസിച്ചു നടക്കുമ്പൊളുണ്ടെടാ ഒരു മുട്ടനാന വന്നു കണ്ണുരുട്ടി മുമ്പീ നിക്കുന്നു.
റ്റപ്പേ! കാക്കത്തൊള്ളായിരമാനേം കുഴിക്കകത്തു. എന്നിട്ടു പിന്നെ അവരു അവരോടെ
ചെറിയ കുഴീലെ വലിയ രാജാക്കമ്മാരായി കാട്ടില്‍ സുഖമായ് കഴിഞ്ഞു.
കത തീര്‍ന്നു.
ഉപ്പൂപ്പാ പതുക്കെ മോളുടെ തലയില്‍ തടവി പറഞ്ഞു.
“ഉപ്പുപ്പാന്റെ കുഴിയാനയായിരുന്നേലുണ്ടല്ലൊ ആ മുട്ടനാനേന്റെ മൂക്കിമ്മേക്കേറി തുരത്തിഓടിച്ചേനെ”.
മോള്‍ തല ഉയര്‍ത്തി ഉപ്പൂപ്പാന്റെ തിളങ്ങുന്ന കണ്ണുകളിലേയ്ക്കു നോക്കി.
ശുഭം.
Child of War 2004
Child of War
I saw your face pale and blue
Your eyes were hanging out from the socket,
and your cheeks were two dark holes
Your hands chocked me in my dreams ,
but your heart poured red love in to me.
I was standing in the midst of darkness
I saw the bullet piercing your brain
Your head shattered into million pieces ,
and you cried out loud that broke my ears.
I streached out my hands to reach you ,
but a thousand hands pulled me away from you.
I was standing in the midst of darkness
I tore your hand in that tug of war
Your hands were still pleading for help,
and i cried and cried the whole night .
The tears I shed got frozen like needles ,
and they pierced into me like a wake up call
O my child of war! I cry for you all day
to wash away the darkness in this world
O my child of war!I pray for you whole life
to change the evil minds in this world.
Always I hope for a better world for you,
that will paint all your tears to rainbows!.
സ്വപ്നം
Friday, September 21, 2007
സ്വപ്നം
ചക്രവാളങള്‍ വാരിയെറിഞ മരതക മണലില്‍ കാല്‍ പുതച്ച് ചുവന്ന കടല്‍ക്കാക്കളുടെ വിഹാരത്തിനിടയിലൂടെ ഞാനും നീയും സ്വതന്ത്രരായി,നഗ്നരായി ഒരേ ശരീരവും ഒരേ മനസും ഒരെ ആത്മാവുമായി, ഞാന്‍ നിന്നെയും നീ എന്നെയും തെളിനീരിലെ പ്രതിബിംബം പോലെയറിഞ് നടന്നു നീങി. ഞാന്‍ നിന്റെ കൈയ് കോര്‍ത്തിരുന്നുവോ. ആരും അതിര്‍വരമ്പിടാത്ത സ്വാതന്ത്രത്തിന്റെ മാധുര്യം നുണഞ് എത്ര നിമിഷാര്‍ദ്ധങ്ങള്‍ ഞാന്‍ നിന്നോടൊപ്പം.
ഏനിക്കുണരാന്‍ മടിയായിരുന്നു. ഏങ്കിലും ഉണര്‍ന്നേ മതിയാകൂ. ഞാനിവിടെയാണ്,
ഇതു ജീവിതമാണു.
സ്വപ്നങ്ങൾ
Friday, September 21, 2007
സ്വപ്നങ്ങള്‍
ജലബിന്ദുവില്‍ ഓരായിരം നിറങ്ങള്‍.
എനിക്കു കൂട്ടിരിക്കാന്‍ ഞാന്‍ മെനഞ്ഞ
സ്വപ്നങ്ങള്‍ ചാലിച്ച വര്‍ണങ്ങള്‍.
അതിലൊന്നു ഞാന്‍ വിരല്‍ത്തുമ്പിനാല്‍
ചൂണ്ടി ചിതറിത്തെറിപ്പിച്ചു.
ആയിരം മഞ്ജാടികളായതു നിലത്തുവീണു
കിലുങിച്ചിരിച്ചു ചുവന്നുതുടുത്തു.
സ്വപ്നങ്ങള്‍ക്കു ജീവനുണ്ട് സ്വരവും
നിറവും സ്വപ്നങ്ങളും തന്നെയുണ്ട്.
ചിന്തകൾ
Monday, September 24, 2007
ചിന്തകള്‍
ഒരു സൈഡില്‍ എന്തോ പണി നടക്കുന്നു. അവിടെ ചിലര്‍ പുച്ഛത്തിന്റെയും വെറുപ്പിന്റെയും മോള്‍ടില്‍ ചിരിയുടെ ചായം തേയ്ക്കുന്നു; പിന്നെ അതിനെ വാര്‍ത്തു വികൃതമെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരു മുഖം ഉണ്ടാക്കി പ്രദര്‍ശനത്തിനു വയ്ക്കുന്നു.
വേറെ ഒരു സൈഡില്‍ നോക്കിയപ്പോള്‍ ആരോ അടികൊണ്ടു കരയുന്നു. മറ്റുള്ളവര്‍ ചിരിക്കുന്നതു പോലെ ചിരിക്കാന്‍ മറന്നു പോയതിനു ശിക്ഷ!.
ഞാന്‍ മുഖം അവിടെ നിന്നു മാറ്റി മുന്നോട്ടു നടന്നു...
വേറെ ഒരിടത്തു ഭയങ്കര ആര്‍ഗ്യുമെന്റ് - എന്താണു തെറ്റ് ? എന്താണു ശെരി ? WHO DEFINES THE BORDER BETWEEN RIGHT AND WRONG ?.
ചിന്തിക്കാന്‍ സമയം ഇല്ല ഇനിയും ഏറെ ദൂരം പോകാനുണ്ടു. ഞാന്‍ നടത്തത്തിനു വേഗം കൂട്ടി.
ഒരിടത്തു നിന്നു നല്ല സംഗീതം. അവിടെ ചെന്നപ്പോള്‍ ആരെയോ വായ മൂടി കെട്ടിയിട്ടിരിക്കുന്നു.ഹൃദയത്തിന്റെ ഭാഷയില്‍ പാടിയതിനു മറ്റുള്ളവരുടെ സമ്മാനം!. എന്റെ മനസ്സില്‍ ആ സംഗീതം ഏതോ അലകള്‍ സൃഷ്ടിച്ചു; പക്ഷേ അടുത്ത നിമിഷം കാപിറ്റലിസവും മറ്റീരിയലിസ്റ്റിക് ചിന്തകളും എന്റെ സിരകളെ മത്തു പിടിപ്പിച്ചു. ഒരു മൂടല്‍ പോലെ മരവിപ്പ് അതിന്റെ തണുത്ത കൈകള്‍ കൊണ്ടെന്നെ പൊതിഞ്ഞു.ഞാന്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി;പുച്ഛമാണോ,സ്നേഹമാണോ,സഹതാപമാണോ എനിക്കയാളോടു തോന്നിയത് ? അറിയില്ല.
കുറച്ചു ദൂരെയായി വീണ്ടും വാഗ്വാദം.ഒരാള്‍ ഉച്ചത്തില്‍ ചിരിക്കുന്നു, പിന്നെ കരയുന്നു, പിന്നെ തന്നെ തന്നെ ശപിക്കുന്നു. എനിക്കു അയാളുടെ അട്ടഹാസം കേള്‍ക്കാമായിരുന്നു.
“MY DEAR SOUL YOU CANNOT JUSTIFY MY ACTIONS. NEVER EVER U JUSTIFIED MY ACTIONS. BUT I STILL LOVE U. FOR EACH MOMENT UR GOING AWAY FROM ME. I ACCEPT THAT I IGNORED U FOR MY SURVIVAL. PLEASE FORGIVE ME..PLEASE... JUST FOR THIS TIME!. YOU ARE MY START AND MY END! DON'T LEAVE ME..”
ഞാന്‍ പിന്നെയും നടന്നു. ആരോ അന്ത്യ ശ്വാസം വലിക്കുന്നു. ഞാന്‍ ഓടി അടുത്തു ചെന്നു. നോക്കിയപ്പോള്‍ അയാളുടെ ശരീരം നിറയെ മുറിവുകള്‍.ഞാന്‍ മുഖം താഴ്ത്തി അയാള്‍ എന്താണു പറയുന്നതു എന്നു കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചു.I could hear he saying ,"I lived my life to the fullest. I answered to every call f my soul. Now let me free my soul; from this world of illusions and realities; wonders and sorrows; challenges and failures. Let it fall from the peaks of ecstacies and rise from the depths of agonies. Let it stand on the mountains and SHOUT and echo my voice which none listened!. Let all the chains and constraints be broken to lead a path for it to fly to heights! and heights! and to more heights!!.
ഞാന്‍ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ നോക്കി. നടക്കാന്‍ ഇനി എനിക്കു വയ്യ എന്നു തോന്നി. അടുത്തു കണ്ട വഴിയിലൂടെ പുറത്തിറങ്ങി,വീട്ടിലേയ്ക്കു നടന്നു. എന്റെ തലയില്‍ കണ്ട കാര്യങള്‍ പുകഞു കൊണ്ടിരുന്നു. ഇതില്‍ ആരാണു എന്റെ സ്നേഹിതന്‍ ? ആരെയാണു ഞാന്‍ എന്റെ കൂട്ടത്തില്‍ ചേര്‍ക്കേണ്ടതു ?. വീടെത്തി മുഖം കഴുകി കണ്ണാടിയില്‍ നോക്കി; ഞാന്‍ ഞെട്ടി പോയി. ഒത്തിരി ഒത്തിരി മുഖങള്‍. ഒന്നിനു പിറകെ ഒന്നായി. എല്ലാത്തിനും എന്റെ ച്ഛായ. എല്ലാം എവിടെയോ കണ്ടു മറന്നതു പോലെ. ചിലതിനു മുഖം നിറയെ മുറിവുകള്‍ ചിലതു ചിരിച്ചു കൊണ്ടേയിരിക്കുന്നു. ആ ചിരി എന്റെ കാതുകളില്‍ വന്നടിച്ചു കൊണ്ടേയിരുന്നു. എനിക്കു തല കറങുന്നതു പോലെ തോന്നി. ഞാന്‍ പതുക്കെ നിലത്തേയ്ക്കു വീണു ... പിന്നെ ഒന്നും ഓര്‍മയില്ല.
ചാഞ്ചല്യം
Tuesday, September 25, 2007
ചാഞ്ചല്യം
പിന്നെ ഒരുത്തന്റെ കോള്‍ഗേറ്റു സ്മയില്‍ സ്വപ്നം കണ്ടു കൊറേ നാള്‍.
പിന്നെ ഞാന്‍ അന്തോണിയേം അതുകഴിഞ്ഞു മാത്തച്ചനേം സ്നേഹിച്ചു.അതു പ്രാക്റ്റിക്കാലിറ്റീസ് നോക്കി ക്ലിക്കു ചെയ്തതാരുന്നു.പക്ഷെ പതിഞില്ല.
പിന്നെ; ആ..പേരുകള്‍ ഓര്‍മ വരുന്നില്ല അതൊക്ക ഇന്‍ഫാക്ചുവേഷന്‍സായിരുന്നിരിക്കണം ദാറ്റ്സ് വൈ.
പിന്നെ ഞാന്‍ അലിയെ സ്നേഹിച്ചു അതു ഭയങ്കരമായി ചങ്കികൊണ്ടുപിടിച്ച പ്രേമം അയിരുന്നില്ലയോ . ഒടുവില്‍ ഞങ കെട്ടി . അതു അതി ഭയങ്കരമായി പൊട്ടി. കാരണം ? ഇന്‍ കോംപാറ്റിബിലിറ്റി.
ഇപ്പോ ഞാന്‍ ദേ ഈ മുറിയില്‍ വെള്ള തേച്ച ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ചുവന്ന ക്ലോക്കില്‍ നോക്കി മിഴുങസ്യാ ഇരിക്കുന്നു.
ക്ലോക്കു എനിക്കപ്പനപ്പൂപ്പമാരുടേന്നു ഗിഫ്റ്റടിച്ചതാണു.
അതുമ്മേ ഒരു പെന്റുലം ഉണ്ടു. പെന്റുലത്തില്‍ ഞാന്നു ഒരു ത്രാസ്സും. ഓരോ പ്രാശ്യോം ടിക് അടിക്കുമ്പോ ഒരു കറുത്ത ഗോളം ത്രാസ്സിന്റെ ഒരു തട്ടിമ്മേ നിന്നു മറ്റേ തട്ടിമ്മേലേയ്ക്കു ഷിഫ്റ്റടിക്കും.ഒഴിഞ്ഞ തട്ടു ചാടിക്കുതിക്കുന്നകണ്ടപ്പൊ ഒരു സന്തോഷം.
വിദൂര സ്വപ്നം
Friday, October 19, 2007
വിദൂര സ്വപ്നം
My love is like a tender bird
Flying in the arms of distant dreams
Soars so high like a weightless cloud
that sparkle gold in shining sun.
In my dream I came to you
My old old friend my sweet good chap
Like a red thin lace I hugged you tight
And cried n cried with tears of joy.
I touched you soft with a deep long kiss
With red caps on and violet scarf
You took my hand for a long long walk
To the snowy whitey mountains we go.
Played with melting icy balls
Drenched in snowy flakey rain
Laughed and laughed on senseless jokes.
There we go to the lushy greens.
Orange and yellow green red leaves
falling on my head like pearly rain
goose bums like a million drums
Dancing with trumpet and banjos in tune.
Lets dance salsa with a cuban rhythm
Lets dive deep in to the bluey waters
Deep down inside let me tell you
How much I love you with all my heart.
This world seem like a fairy tail
In its colourful melody let me sing
the joyous song of this wonderful world
twined in wonder sorrows n life.
Lets play king and queen in our own
little hut of glittery dreams.
Callme loud and I'll come flying
far from my distant dreams.
സ്നേഹം
Friday, October 26, 2007
സ്നേഹം
അതിന്‍ നീണ്ട വേരുകളെന്നില്‍ പടര്‍ത്തുന്നു.
സ്നേഹം അമൂര്‍ത്തമായി,
മുഗ്ദ്ധദലങളാലെന്നെ തലോടുന്നു.
ഒരു നിലാകാറ്റിന്റെ ചാഞമാഞ്ചില്ലയില്‍,
എന്നെപ്പടര്‍ത്തിനീലോന്മാദ മേഘമായ്;
പാറിപ്പറക്കട്ടെ ഞാനാവിഹായസ്സില്‍.
സ്നേഹം നിശബ്ദ സംഗീതം;
ഇരുലോലതന്ത്രിയില്‍ ഉതിരുന്ന മൃദു ഗാനം.
സ്നേഹം ഭാഷയ്ക്കതീതമാം സത്യം.
പുതു ജീവൻ
Friday, October 26, 2007
പുതു ജീവന്‍
വന്നെന്നില്‍ നിറഞ്ഞ പ്രകാശ ദീപ്തി.
നിന്നകളങ്കമാം ചൈതന്യധാരയില്‍
മുങ്ങിനിവര്‍ന്നു ഞാന്‍ കണ്‍തുറക്കെ
കാണ്മതു വേറൊരു നവ്യലോകം
നിന്റെ നിന്റേതു മാത്രമായാവഴിത്താരയില്‍
നിന്‍ കൈ പിടിച്ചു ഞാന്‍ പിച്ച വയ്ക്കെ
ഏറ്റവും സ്വന്തമാം യാതാര്‍ത്ഥ്യമായിത്തീര്‍ന്നു
നിന്‍ ജീവിതം എന്‍ ജീവനില്‍.
ദൈവത്തിൻ്റെ സ്നേഹം
Monday, October 29, 2007
ദൈവത്തിന്റെ സ്നേഹം
നിശബ്ദത പോലെ മനോഹരം.
അതില്‍ നീറുന്ന ചിപ്പിയിലെ മുത്തിന്റെ വിങ്ങലും
പ്രഭാതത്തിലെ തുഷാരബിന്ദുവിന്റെ താരള്യവുമുണ്ട്.
ദൈവത്തിന്റെ സ്നേഹംകുഞ്ഞിന്റെ ചുണ്ടിലെ
പുഞ്ചിരി പോലെ മധുരം.
അതില്‍ വിടരുന്ന നക്ഷത്രക്കണ്ണുകളിലെ ദീപ്തിയും
കുഞ്ഞുമനസിലെ നിറഞ്ഞുതുളുമ്പുന്ന നൊമ്പരങ്ങളുമുണ്ട്.
ദൈവത്തിന്റെ സ്നേഹം അപരന്റെ മുഖത്തെ
നിറവു പോലെ ശാന്തം.
അതില്‍ പടര്‍ന്നൊഴുകുന്ന ചിന്തകളുടെ ലാളിത്യവും
അവന്റെ വിനയത്തിന്റെ നീര്‍നദിയുമുണ്ട്.