Wednesday, September 9, 2020

ദൈവത്തിൻ്റെ സ്നേഹം


Monday, October 29, 2007

ദൈവത്തിന്റെ സ്നേഹം

ദൈവത്തിന്റെ സ്നേഹം ആഴിയുടെ അഗാധതയിലെ
നിശബ്ദത പോലെ മനോഹരം.
അതില്‍ നീറുന്ന ചിപ്പിയിലെ മുത്തിന്റെ വിങ്ങലും
പ്രഭാതത്തിലെ തുഷാരബിന്ദുവിന്റെ താരള്യവുമുണ്ട്.

ദൈവത്തിന്റെ സ്നേഹംകുഞ്ഞിന്റെ ചുണ്ടിലെ
പുഞ്ചിരി പോലെ മധുരം.
അതില്‍ വിടരുന്ന നക്ഷത്രക്കണ്ണുകളിലെ ദീപ്തിയും
കുഞ്ഞുമനസിലെ നിറഞ്ഞുതുളുമ്പുന്ന നൊമ്പരങ്ങളുമുണ്ട്.

ദൈവത്തിന്റെ സ്നേഹം അപരന്റെ മുഖത്തെ
നിറവു പോലെ ശാന്തം.
അതില്‍ പടര്‍ന്നൊഴുകുന്ന ചിന്തകളുടെ ലാളിത്യവും
അവന്റെ വിനയത്തിന്റെ നീര്‍നദിയുമുണ്ട്.

No comments:

Post a Comment