Wednesday, September 9, 2020

ആഘോഷം

നീ വരുമെന്ന് പലരും പറഞ്ഞു
എന്നിലെ നിൻ്റെ സാന്നിദ്ധ്യം
ഞാൻ ഒരാഘോഷമാക്കി മാറ്റി

നിൻ്റെ ദേവാലയം 
എന്നും വിഭജിക്കപ്പെടുന്ന
നിനക്കു നിറയാൻ
ഞാൻ വിട്ടു കൊടുക്കുന്നു.

നീ എന്നെ ഉടുക്കുക
ഞാൻ നഗ്നയായി നിൻ്റെ മുന്നിൽ
വീണ്ടെടുത്ത നിഷ്കളങ്കതയുമായി 
കണ്ണിൽ തിളങ്ങുന്ന ഉപ്പുമായി
നിൽക്കുന്നു നിൻ്റെ മുന്നിൽ

Forever hereafter ;)

No comments:

Post a Comment