Wednesday, September 9, 2020

തിരിച്ചറിവ്

നീ സ്നേനേഹമാണെന്ന്
സ്നേഹം മാത്രമാണെന്ന്
ഞാൻ തിരിച്ചറിഞ്ഞു

എൻ്റെ ആത്മാവിൽ
നിൻ്റെ മാത്രം Identity
ഞാൻ തിരിച്ചറിഞ്ഞു

എല്ലാറ്റിനേയും
എല്ലാവരേയും
ആദ്യം എന്നിലൂടെ
സ്നേഹിക്കാൻ നീ പഠിപ്പിച്ചു

ആത്മവിശ്വാസം
ആത്മാവിൽ ഉള്ള വിശ്വാസമെന്നും
എൻ്റെ ആത്മാവിനെ
Acknowledge ചെയ്യാതിരിക്കുക
എൻ്റെ ഓട്ടുപാത്രത്തിലെ
മുന്തിരി വീഞ്ഞിനെ ഒഴുക്കി
കളയുന്ന പോലെന്ന് നീ പറഞ്ഞു

ഇപ്പോൾ ഞാനറിയുന്നു
നിൻ്റെ സാനിദ്ധ്യം എന്നിൽ.
എനിക്കു നിന്നെ പൂർണ്ണ വിശ്വാസമാണ്
ഇപ്പോൾ എന്നെ സ്നേഹിക്കാൻ
ഞാൻ തുടങ്ങിയിരിക്കുന്നു

എനിക്ക് വിശ്വാസമുണ്ട്
എന്നെ വീണ്ടെടുക്കുന്നതിലൂടെ
നിനക്ക് ഈ ലോകം മുഴുവൻ
നേടാമെന്ന്!!!

No comments:

Post a Comment